Sunday, 12 April 2015

മകളെ കാത്തിരിക്കുന്ന ഒരഛൻ...........!



മകളേ നീയോർക്ക, അഛനിരിപ്പുണ്ടീ ഭൂമിയിൽ
എപ്പോളായ് നീ വരും എന്ന് കാത്ത്.......
ഈ ലോകത്തെ നിഷ്പ്രഭമാക്കും നിൻ നോട്ടത്തെ
അച്ഛനിലേക്ക് നീ തിരിക്കുമെപ്പോൾ.......?
എന്ന് നനയ്ക്കും നീ ഈ അച്ഛന്റെ നെഞ്ചിനെ,
മധുരിക്കും തേനാകും നിൻ തുപ്പൽ കൊണ്ട്.....?
എന്ന് പിടിച്ചു വലിക്കുമീ യച്ഛന്റെ
അഹങ്കാരമാം കൊമ്പൻ മീശയേ നീ...........?
എന്ന് നീയാടും നിൻ നടനങ്ങൾ അച്ഛന്റെ
ഹൃദയമാം വേദിയിൽ അരങ്ങേറ്റമെപ്പോൾ.......?
നിൻ മൃദു പാദങ്ങൾ ചുംബിക്കാൻ കൊതിയായി,
വരിക നീ വേഗമെൻ മകളായ് പിറക്ക.........!

 

 

എനിക്കറിയാം, ഞാനീയോർക്കുന്നതൊക്കെയും
നിന്നിലേക്കുള്ളയെൻ ക്രൂരമാം സ്വാർത്ഥമെന്ന്...........!
ഈ ഭ്രാന്തമാം ലോകത്തിൽ സ്വാഗതമോതുമീ
അച്ഛനു ഭ്രാന്തെന്നൊരുവേള നീ യോർത്തു പോകാം ........
പക്ഷേ യൊന്നോർക്കുക മകളേ,
പക്ഷേ യൊന്നോർക്കുക മകളേ യീയഛന്,
നീ മാത്രമേ പ്രതീക്ഷയാ യുള്ളൂ വെന്ന്.......
നീ മാത്രമാണെൻ ജന്മ പ്രതീക്ഷ,
വരിക നീ വേഗം, വേഗമെൻ മകളായ് പിറക്ക.........!

 

 

നിനക്കു ഞാൻ ഗുരുവാകാം പഠിപ്പിക്കാം ഞാൻ നിന്നെ.......!
സത്യത്തെ ധൈര്യത്തെ ധർമ്മത്തെ നീതിയെ,
അപ്പോൾ നീ വലുതായി വളരുമീ യച്ഛനേക്കാൾ.........
നിനക്കേ യാവുള്ളൂ യീ ലോകത്തെ മാറ്റുവാൻ
നീ മാത്ര മാണതിൽ സർവ്വ ശക്ത....!

നമുക്കൊരുമിച്ചിടാം ദോഷൈക ദൃക്കാകും
തിന്മയാം രാക്ഷസനോ ടെതിർക്കാൻ..........
ഈ അച്ഛന് ശക്തിയായ് ബുദ്ധിയായ് ബോധമായ്
നീ അവതാരമെടുക്കുക തന്നെ വേണം............

 

 

മകളേ നീയാകും സ്നേഹത്തെ യീ നന്മയാമഛൻ,
മകളേ നീയാകും സ്നേഹത്തെയീ അച്ഛനാം നന്മ
ഏത്ര നാളായി കാത്തുനിൽപ്പൂ............
നീ വളരും വലുതാകുമീ ലോകത്തെ മാറ്റിടും,
അപ്പോൾ നിൻ വരനാകും, നിൻ പതിയാകും ഐശ്വര്യം........!
പിന്നെ ജനിച്ചീടും നിനക്ക് പുത്രനായ്‌, എനിക്കു പൗത്രനായ്‌ ദൈവം.......!
അവനെ കാണുന്നതാണെൻ ജന്മ സാഫല്യം........
അതിനായീ യച്ഛനെ അനുവദിച്ചീടുക,
വരിക നീ വേഗം, വേഗമെൻ മകളായ് പിറക്ക.........!

കവിതയുടെ ധർമ്മം............!



ഉള്ളിലുണ്ടോരോ മനുഷ്യനുമുള്ളിലും

കവിത തൻ തെളി നീരൊഴുക്ക്.......

അവഗണിക്കുന്നൂ മർത്ത്യൻ,

കുറ്റങ്ങൾ ചാർത്തുന്നുസമയത്തിൽ 

സമയമില്ലാ പോലും സമയമില്ലാ........!


സമയമതിക്രമിച്ചെന്നു ഞാനോർക്കുന്നു

ലോകത്തിൻ നേർക്കിങ്ങനെയോളിയിടാൻ,

ഉണരൂ നോക്കൂ നിങ്ങൾ, ഉണരൂ നോക്കൂ നിങ്ങൾ

നിങ്ങൾക്കുള്ളിലായോഴുകുമീ

കുളിരുന്ന തെളിനീരിൽ മുങ്ങിനീരൂ.........

അതിലേയാമോദം നിങ്ങൾക്കിപ്പോളറിവീല

അന്ധനു വർണ്ണങ്ങളെന്ന പോലെ........... 


കവികളാണെല്ലാരുമീ ഭൂവിലെന്നോർക്കുക

നാംതന്നെ കാവ്യ സമാഹാര ങ്ങളും

നാമെന്ന കവിതയേ സൃഷ്ടിച്ചയീശ്വരൻ 

തന്നെ മഹാകവി യെന്നോർപ്പു ഞാൻ.......... 


ശ്രമിച്ചാലാർക്കും പറ്റും കവിതയെഴുതുവാൻ

ഞാൻ തന്നെ നിങ്ങൾ ക്കുദാഹരണം...... 

നന്മയും ദുഃഖവും കരുണയും പ്രണയവും

കവിതയ്ക്ക് വളമെന്നതോർക്ക നിങ്ങൾ............

ഉള്ളിൽ നിറക്കുക പ്രണയത്തെ നന്മയെ

വിള  നൂറു കൊയ്യാമതിൽ  ശങ്കവേണ്ട..........


കവിത തൻ ശക്തിയെ എന്നേക്കാളറിയാം

നിങ്ങൾക്കെ ന്നെനിക്കറിയാമതിൽ ശങ്കയേതുമില്ല

എന്നാൽ ഞാൻ പറയട്ടേ........

 കവിതതൻ വരികൾ ക്കിടയിലായ്  പിടയുന്ന

മനസ്സിനെ നിങ്ങൾ കാണുന്നുവോ.........?

കണ്ടാൽ രക്ഷപ്പെട്ടു..... കണ്ടാൽ രക്ഷപ്പെട്ടു,  


നിങ്ങളും കവികളായ്,

കവിത തൻ ധർമ്മ മതോർക്ക നിങ്ങൾ..........!

ധ്യാനത്തിലാണ് ഞാൻ...........!

ഞാനറിയുന്നു, ദൈവമേ  ......!
എന്നിലേക്കൊഴുകുന്നു വിദ്യ, അമൃത കണങ്ങളായി.......!
തടഞ്ഞു നിർത്താൻ എനിക്കൂ  കഴിവീല,
അതൊഴുകുന്നു എന്നിൽ നിന്നിതാപുറത്ത്.....!

ഒരുവേള തോന്നുന്നു എനിക്ക് ഭ്രാന്തായോ......?
ഒരുവേള തോന്നുന്നു എനിക്ക് ഭ്രാന്തായോ,
എന്നാൽ എനിക്കീ ഭ്രാന്ത് മാറിടേണ്ടാ........
ഭ്രാന്താൽ എനിക്കു കാണാമിപ്പോൾ,
 ലോകത്തിൻ ഭ്രാന്തിനെ
നടുങ്ങുന്നു, ഭ്രാന്താലീ ഭൂ നശിക്കും......
നന്മയാം ഔഷധം അരികിലുണ്ടെങ്കിലും,
തിന്മയാം വിഷത്തെ ക്കുടിപ്പൂ  ലോകം....!

എനിക്കു തോന്നുന്നിപ്പോ ളിന്നത്തെ വിഷമാകും,
നാളത്തെയൗഷധ മാകു ന്നതെന്ന്.........!
പാമ്പിൻ വിഷം പോലും ഔഷധമാക്കുമീ
ശാസ്ത്രങ്ങളുണ്ടല്ലോ ഭൂതലത്തിൽ.......

ധ്യാന നിരതനാകുന്നു ഞാനിപ്പോൾ..........
ധ്യാന നിരതനാകുന്നു ഞാനിപ്പോൾ,
എൻ ലോകത്തെയെങ്കിലും ഞാൻ മാറ്റിടട്ടെ.........!  

തുടങ്ങുന്നു ഞാൻ ധർമ്മ യുദ്ധം.......!



ചേരുകയെന്നോടു കൂടെ നീ സോദരാ,
ഒന്നിച്ചെതിർക്കാം, ഒന്നിച്ചഴിക്കാമീ തിന്മയെല്ലാം
എന്നോർത്തു ഞാൻ, പട കൂട്ടി
ച്ചെന്നോരാ രണഭൂവിൽ
കണ്ടൊരാ കാഴ് ച്ച യിൽ സ്തബ്ദനായി.....!

കാണുന്നു എതിർപ്പാളയത്തെന്നുടെ 
അഛനെയമ്മയെ  സോദരനെ......
അവർക്കേകുന്നു പിൻബലം ബന്ധുക്കളൻപുകൾ
സംശയം വേണ്ടാ ശത്രുക്കളും........

തളരുന്നു എൻ  മനം  കേഴുന്നു ഭഗവാനേ,
എന്തൊരു പരീക്ഷണമെന്നീശ്വരനേ....!
എങ്ങിനെയെതിർക്കും ഞാൻ ഭഗവാനേ ചൊൽക നീ
അവരല്ലേ എന്നെപ്പോറ്റി വലുതാ ക്കിയത്........?

ഭാഗവാനരുളുന്നു, സഖാവേ കേൾക്ക നീ
ഭാഗവാനരുളുന്നു സഖാവേ നീ കേൾക്ക,
അഴി ക്കാനാവില്ല നിനക്കവർതൻ ഉണ്മയെ
തിന്മയേ മാത്രമേ- നീ, നിഗ്രഹിക്കൂ........
ഭഗവാൻ പറയുന്നു, സഹചാരി നീ കാണരുത്,
അവർ നിനക്കഛനല്ലമ്മയല്ലേട്ടനല്ല............
അഴിക്കൂ അവർതൻ തിന്മയാം പാശത്തെ
നന്മയാം നിൻ പാശുപതാസ്ത്രം കൊണ്ട്........
ഓർക്കൂ നീയാർജ്ജിച്ചു നന്മയെ യെങ്ങിനെ
പാഴാകുമോ നിൻ തപം ഓർത്താൽ എന്നെ......?
കാണരുതവരെ നീ ബന്ധുക്കളായി,  
തിന്മയെ മാത്രം നീ ലക്ഷ്യമാക്കൂ...........

നിറക്കൂ അവർതൻ മനസ്സാം ശ്രീകോവിൽ,
നന്മയാം ജ്യോതി  പ്രകാശം കൊണ്ട്......
നിഷ്പ്രഭമാകും തമസ്സെന്ന തിന്മ,
നിഷ്പ്രഭമാകും തമസ്സെന്ന തിന്മ,
നിൻ നന്മയാം തേജസ്സിൽ ഭസ്മമാകും........
അപ്പോൾ ശേഷിക്കും, താരകളെന്ന പോൽ
നന്മ നിറയും ശ്രീ കോവിലുകൾ,
അപ്പോളവർക്കൊപ്പം നീയെന്ന താരകം
മിന്നിത്തിളങ്ങിത്തെളിഞ്ഞു നിൽക്കും.......

ഓർക്കുക സോദരാ നിൻ കർമ്മ മീജന്മം
നന്മ പടർത്താനുഴിഞ്ഞു വെയ്ക്കൂ.....
നീ വിജയിച്ചാൽ നിനക്കു ലഭിക്കും
നിനക്കു ലഭിക്കും നീ വിജയിച്ചാൽ,
മർത്ത്യ മനസ്സാകു മീ മഹാസാമ്രാജ്യം.
നീ തോറ്റാലോ, നിനക്ക് ലഭിക്കും മഹാമുക്തി,
ഒരു നഷ്ട വ്യായാമമെന്നോർക്ക വേണ്ടാ...........    
എടുക്കൂ നിൻ പരിശ്രമ മാം വില്ല്
തൊടുക്കൂ നന്മയാമസ്ത്രങ്ങളെ........!
അഴിക്കൂ തിന്മയാം രാക്ഷസൻമാരെ നീ
പുന: സ്ഥാപിക്കൂ നന്മയാം ധർമ്മത്തെ നീ............   
   
എടുക്കുന്നു ഞാൻ വില്ല്, തൊടുക്കുന്നു അസ്ത്രങ്ങൾ
ക്ഷമിക്കൂ എൻ ബന്ധുക്കളെന്നാർത്തുകരഞ്ഞുകൊണ്ട്........
എനിക്കായി വേണ്ടോന്നും മുക്തിയല്ലാതെയീ
രണഭൂവിൽ വീണു മരിച്ചു കൊള്ളാം....
പക്ഷെ ഞാനടരാടും, പക്ഷെ ഞാനടരാടും,
അതെൻ ധർമ്മമെന്നോർത്തു ഞാൻ,
വിജയിക്കയല്ലയെൻ  പരമ ലക്‌ഷ്യം......
ഒരു നാൾ സ്ഥാപിക്കും ധർമ്മമീ ഭൂവിൽ
അത് എന്നാൽ തന്നാവണമെ ന്നൊട്ടുമില്ല..........
ഇനിയും വന്നീടുമെൻ പിൻഗാമികൾ ധീരരായ്,
ഈ നന്മയാം ധർമ്മത്തെ യോർത്തുകൊണ്ട്.

തുടങ്ങി വയ്ക്കട്ടെ ഈ ധർമ്മ മാം യുദ്ധം ഞാൻ     
തുടങ്ങി വയ്ക്കട്ടെ ഈ ധർമ്മ മാം യുദ്ധം ഞാൻ     
ഏറ്റെടുക്കുമവർ നന്മയിൽ കണ്ണുള്ളോ ർ,
ഏറ്റെടുക്കാതെ (അവർക്ക്) നിവൃത്തിയില്ല...........!