Sunday, 12 April 2015

നന്മ മരിച്ചുവോ..........?


ഓർക്കുമ്പോൾ തോന്നുമീ ലോകമാമൂഴിയിൽ

എപ്പോഴോ നന്മ മരിച്ചുവെന്ന്.....!

കാണുന്നു തിന്മ തൻതാണ്ഡവം ലോകത്ത്,

നന്മകളില്ലെന്നു തോന്നുമാറ്.....!

തിന്മകളാടുന്നു, തെരുവിൽ പുഴകളിൽ,

ടിവിയിൽ പത്രത്തിൽ ഇൻറർനെറ്റിൽ ....

തിന്മ കയ്യേറുന്നു മനുഷ്യ ഹൃദയങ്ങളെ,

കാമമായ് കോപമായ് വാശിയായി.....

ആർത്തിയഹങ്കാരമസൂയഭരിക്കുന്ന തിന്മക്ക്,

മകളില്ല മകനില്ല അഛനമ്മയില്ല.....!

ബന്ധുക്കളില്ല സുഹൃത്തുക്കളില്ല

സഹോദരനില്ല സഹോദരിയും........

അവൻ കാണും ദുഷിപ്പ്‌,

അവൻ കാണുംദുഷിപ്പ്‌, ലോകത്തുമെപ്പോഴും

രാത്രിയിൽ പകലിൽ സന്ധ്യകളിൽ....

അവൻ കാണുന്നു മർത്ത്യനെ വസ്തുവകകളായ്

ഒരു വ്യക്തിയാണെന്നത് ഓർത്തിടാതെ.....!
 

പുച്ഛമാണവനിപ്പോൾ,

രാജ്യത്തെ, സ്നേഹത്തെ, ഗാന്ധിയെ,

ഗീതയെ ബൈബിൾ ഖുറാനുകളെ.......

എൻ മതമെന്നയാറ്റിൽ മുക്കുന്നു നന്മയെ,

സംശയം വേണ്ടാ, വധിക്കാൻ തന്നെ.........

ഞാൻ ഓർക്കട്ടെ നോക്കട്ടെ എന്നിലേക്കിനിയും ഞാൻ,

നന്മ മരിച്ചുവോ എന്നിലെന്ന്........

കാണുന്നു നന്മയെ തെരുവിൽ ഞാൻ,

കാണുന്നു നന്മയെ തെരുവിൽ ഞാൻ,

പശിയെഴും യാചകപ്പശിയെയഴിക്കും നന്മ...!

കാണുന്നു ഞാൻ, ഓട്ടോ ക്കാരൻതൻ നന്മ,

കാണുന്നു ഞാൻ, തെരുവിലെ ഡോക്ടറിൻ നന്മ

കാണുന്നു ഞാൻ, എൻ സഹയാത്രികരിൽ നന്മ

നന്മ ഞാൻ കാണുന്നു......

കാണുന്നൂ ഞാൻ നന്മ,
ചിരിക്കുന്ന പൂക്കളിൽ പൈതങ്ങളിൽ.........

എന്തെല്ലാം സ്വാർത്ഥ മോഹങ്ങളു ണ്ടെങ്കിലും

അനുഭവിക്കുന്നവർ തന്നെനന്മ

ആ അനുഭവം തന്നെയാണേറ്റമുണ്മ.......

ഇല്ല മരിച്ചില്ല, എന്നിൽ വിറയ്ക്കും തിരിപോലെ

ഊർദ്ദസ്സ്വനായുണ്ട്  ആ നന്മയിന്നും......... 
ഞാനറിയുന്നു,

അന്ന്യൻ മനസ്സിലെ നന്മയെക്കാണുന്ന

എന്നിലെ കണ്ണാണ് നന്മയെന്ന്..........



ഓർക്കുന്നു ഞാനെൻ ഗുരു തൻ വചനങ്ങൾ,

നീയാണു തീർക്കുന്നതീ ലോകമെല്ലാം.....

നീ തീർക്കുമീ ലോകം, നന്മയോ തിന്മയോ 

നിൻ തൻതീർപ്പെന്നത് ഓർക്കൂ പുത്രാ.......

നീ കാണുന്ന തിന്മ- നിന്നുളിലെ തിന്മയും

നീ കാണുന്ന നന്മ- നിന്നുളിലെ നന്മയും

എന്നുറപ്പി ക്കൂ പു ത്രാ നീ  ശങ്ക വേണ്ടാ.......

ഓർത്താൽ, മാറ്റുവാനാവുമീ വിശ്വത്തെ-

യഴിക്കാനുമാവും നീ പൂർണ്ണ ശക്തൻ.........!
ഓർക്കാതെ നീ, മറ്റുള്ളവർലോകത്തെ

മാറ്റിടാമെന്നു നിനക്കവേണ്ടാ..........

മാറ്റുക നീ സ്വയം നീ തന്നെ നിന്നെ  

മാറ്റുക നീ സ്വയം നീ തന്നെ നിന്നെ

മാറിടുമീ ലോകം നിന്നെപ്പോലെ........

നീ താൻ ഉയർത്തണം സ്വയം നിന്നെ താഴ്ത്തരുത്

നീതന്നെ നിൻ ബന്ധു നിൻ ശത്രുവെന്ന്.........



ഞാനറിയുന്നെൻ ഉൾനാളത്തിൻ ശക്തിയെ

ഒരുനാളവൻ മാറിടും ജ്വാലയായ് പന്തമായ് കാട്ടുതീയായ്,

എരിക്കുമവൻ എന്നിലെ നിന്നിലെ ലോകത്തെ- 

ധ്വസിക്കും തിന്മയെ പൂർണ്ണമായി........

ഇല്ല മരിക്കാൻ അനുവദിക്കില്ല ഞാൻ

എന്നിലെ നന്മയെ (ഞാൻ) മരിക്കുവോളം...........!



-------------------------------------------------------------------------

No comments:

Post a Comment