Sunday, 12 April 2015

മകളെ കാത്തിരിക്കുന്ന ഒരഛൻ...........!



മകളേ നീയോർക്ക, അഛനിരിപ്പുണ്ടീ ഭൂമിയിൽ
എപ്പോളായ് നീ വരും എന്ന് കാത്ത്.......
ഈ ലോകത്തെ നിഷ്പ്രഭമാക്കും നിൻ നോട്ടത്തെ
അച്ഛനിലേക്ക് നീ തിരിക്കുമെപ്പോൾ.......?
എന്ന് നനയ്ക്കും നീ ഈ അച്ഛന്റെ നെഞ്ചിനെ,
മധുരിക്കും തേനാകും നിൻ തുപ്പൽ കൊണ്ട്.....?
എന്ന് പിടിച്ചു വലിക്കുമീ യച്ഛന്റെ
അഹങ്കാരമാം കൊമ്പൻ മീശയേ നീ...........?
എന്ന് നീയാടും നിൻ നടനങ്ങൾ അച്ഛന്റെ
ഹൃദയമാം വേദിയിൽ അരങ്ങേറ്റമെപ്പോൾ.......?
നിൻ മൃദു പാദങ്ങൾ ചുംബിക്കാൻ കൊതിയായി,
വരിക നീ വേഗമെൻ മകളായ് പിറക്ക.........!

 

 

എനിക്കറിയാം, ഞാനീയോർക്കുന്നതൊക്കെയും
നിന്നിലേക്കുള്ളയെൻ ക്രൂരമാം സ്വാർത്ഥമെന്ന്...........!
ഈ ഭ്രാന്തമാം ലോകത്തിൽ സ്വാഗതമോതുമീ
അച്ഛനു ഭ്രാന്തെന്നൊരുവേള നീ യോർത്തു പോകാം ........
പക്ഷേ യൊന്നോർക്കുക മകളേ,
പക്ഷേ യൊന്നോർക്കുക മകളേ യീയഛന്,
നീ മാത്രമേ പ്രതീക്ഷയാ യുള്ളൂ വെന്ന്.......
നീ മാത്രമാണെൻ ജന്മ പ്രതീക്ഷ,
വരിക നീ വേഗം, വേഗമെൻ മകളായ് പിറക്ക.........!

 

 

നിനക്കു ഞാൻ ഗുരുവാകാം പഠിപ്പിക്കാം ഞാൻ നിന്നെ.......!
സത്യത്തെ ധൈര്യത്തെ ധർമ്മത്തെ നീതിയെ,
അപ്പോൾ നീ വലുതായി വളരുമീ യച്ഛനേക്കാൾ.........
നിനക്കേ യാവുള്ളൂ യീ ലോകത്തെ മാറ്റുവാൻ
നീ മാത്ര മാണതിൽ സർവ്വ ശക്ത....!

നമുക്കൊരുമിച്ചിടാം ദോഷൈക ദൃക്കാകും
തിന്മയാം രാക്ഷസനോ ടെതിർക്കാൻ..........
ഈ അച്ഛന് ശക്തിയായ് ബുദ്ധിയായ് ബോധമായ്
നീ അവതാരമെടുക്കുക തന്നെ വേണം............

 

 

മകളേ നീയാകും സ്നേഹത്തെ യീ നന്മയാമഛൻ,
മകളേ നീയാകും സ്നേഹത്തെയീ അച്ഛനാം നന്മ
ഏത്ര നാളായി കാത്തുനിൽപ്പൂ............
നീ വളരും വലുതാകുമീ ലോകത്തെ മാറ്റിടും,
അപ്പോൾ നിൻ വരനാകും, നിൻ പതിയാകും ഐശ്വര്യം........!
പിന്നെ ജനിച്ചീടും നിനക്ക് പുത്രനായ്‌, എനിക്കു പൗത്രനായ്‌ ദൈവം.......!
അവനെ കാണുന്നതാണെൻ ജന്മ സാഫല്യം........
അതിനായീ യച്ഛനെ അനുവദിച്ചീടുക,
വരിക നീ വേഗം, വേഗമെൻ മകളായ് പിറക്ക.........!

No comments:

Post a Comment