ചേരുകയെന്നോടു കൂടെ നീ സോദരാ,
ഒന്നിച്ചെതിർക്കാം, ഒന്നിച്ചഴിക്കാമീ
തിന്മയെല്ലാം
എന്നോർത്തു ഞാൻ, പട കൂട്ടി
ച്ചെന്നോരാ രണഭൂവിൽ
കണ്ടൊരാ കാഴ് ച്ച യിൽ സ്തബ്ദനായി.....!
കാണുന്നു
എതിർപ്പാളയത്തെന്നുടെ
അഛനെയമ്മയെ സോദരനെ......
അവർക്കേകുന്നു പിൻബലം
ബന്ധുക്കളൻപുകൾ
സംശയം വേണ്ടാ ശത്രുക്കളും........
തളരുന്നു എൻ മനം
കേഴുന്നു ഭഗവാനേ,
എന്തൊരു പരീക്ഷണമെന്നീശ്വരനേ....!
എങ്ങിനെയെതിർക്കും ഞാൻ ഭഗവാനേ ചൊൽക
നീ
അവരല്ലേ എന്നെപ്പോറ്റി വലുതാ
ക്കിയത്........?
ഭാഗവാനരുളുന്നു, സഖാവേ കേൾക്ക നീ
ഭാഗവാനരുളുന്നു സഖാവേ നീ കേൾക്ക,
അഴി ക്കാനാവില്ല നിനക്കവർതൻ ഉണ്മയെ
തിന്മയേ മാത്രമേ- നീ,
നിഗ്രഹിക്കൂ........
ഭഗവാൻ പറയുന്നു, സഹചാരി നീ
കാണരുത്,
അവർ
നിനക്കഛനല്ലമ്മയല്ലേട്ടനല്ല............
അഴിക്കൂ അവർതൻ തിന്മയാം പാശത്തെ
നന്മയാം നിൻ പാശുപതാസ്ത്രം
കൊണ്ട്........
ഓർക്കൂ നീയാർജ്ജിച്ചു നന്മയെ
യെങ്ങിനെ
പാഴാകുമോ നിൻ തപം ഓർത്താൽ
എന്നെ......?
കാണരുതവരെ നീ ബന്ധുക്കളായി,
തിന്മയെ മാത്രം നീ ലക്ഷ്യമാക്കൂ...........
നിറക്കൂ അവർതൻ മനസ്സാം ശ്രീകോവിൽ,
നന്മയാം ജ്യോതി പ്രകാശം കൊണ്ട്......
നിഷ്പ്രഭമാകും തമസ്സെന്ന തിന്മ,
നിഷ്പ്രഭമാകും തമസ്സെന്ന തിന്മ,
നിൻ നന്മയാം തേജസ്സിൽ
ഭസ്മമാകും........
അപ്പോൾ ശേഷിക്കും, താരകളെന്ന പോൽ
നന്മ നിറയും ശ്രീ കോവിലുകൾ,
അപ്പോളവർക്കൊപ്പം നീയെന്ന താരകം
മിന്നിത്തിളങ്ങിത്തെളിഞ്ഞു
നിൽക്കും.......
ഓർക്കുക സോദരാ നിൻ കർമ്മ മീജന്മം
നന്മ പടർത്താനുഴിഞ്ഞു
വെയ്ക്കൂ.....
നീ വിജയിച്ചാൽ നിനക്കു ലഭിക്കും
നിനക്കു ലഭിക്കും നീ വിജയിച്ചാൽ,
മർത്ത്യ മനസ്സാകു മീ
മഹാസാമ്രാജ്യം.
നീ തോറ്റാലോ, നിനക്ക് ലഭിക്കും
മഹാമുക്തി,
ഒരു നഷ്ട വ്യായാമമെന്നോർക്ക
വേണ്ടാ...........
എടുക്കൂ നിൻ പരിശ്രമ മാം വില്ല്
തൊടുക്കൂ
നന്മയാമസ്ത്രങ്ങളെ........!
അഴിക്കൂ തിന്മയാം രാക്ഷസൻമാരെ നീ
പുന: സ്ഥാപിക്കൂ നന്മയാം ധർമ്മത്തെ
നീ............
എടുക്കുന്നു ഞാൻ വില്ല്,
തൊടുക്കുന്നു അസ്ത്രങ്ങൾ
ക്ഷമിക്കൂ എൻ
ബന്ധുക്കളെന്നാർത്തുകരഞ്ഞുകൊണ്ട്........
എനിക്കായി വേണ്ടോന്നും മുക്തിയല്ലാതെയീ
രണഭൂവിൽ വീണു മരിച്ചു കൊള്ളാം....
പക്ഷെ ഞാനടരാടും, പക്ഷെ ഞാനടരാടും,
അതെൻ ധർമ്മമെന്നോർത്തു ഞാൻ,
വിജയിക്കയല്ലയെൻ പരമ ലക്‌ഷ്യം......
ഒരു നാൾ സ്ഥാപിക്കും ധർമ്മമീ ഭൂവിൽ
അത് എന്നാൽ തന്നാവണമെ
ന്നൊട്ടുമില്ല..........
ഇനിയും വന്നീടുമെൻ പിൻഗാമികൾ ധീരരായ്,
ഈ നന്മയാം ധർമ്മത്തെ
യോർത്തുകൊണ്ട്.
തുടങ്ങി വയ്ക്കട്ടെ ഈ
ധർമ്മ മാം യുദ്ധം ഞാൻ
തുടങ്ങി വയ്ക്കട്ടെ ഈ
ധർമ്മ മാം യുദ്ധം ഞാൻ
ഏറ്റെടുക്കുമവർ നന്മയിൽ
കണ്ണുള്ളോ ർ,
ഏറ്റെടുക്കാതെ (അവർക്ക്)
നിവൃത്തിയില്ല...........!
No comments:
Post a Comment